കോഴിക്കോട്: കൊവിഡ് 19-ന്റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ (Omicron) കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ (UK)യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് (Covid 19) സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വൻസിംഗ് (Genomic Sequencing) പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ…
Read more: Omicron : കോഴിക്കോട് ഒമിക്രോൺ ജാഗ്രത, യുകെയിൽ നിന്ന് വന്നയാൾ നിരീക്ഷണത്തിൽ